കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ വര്‍ഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 13 മത് എഡിഷന്‍ സൗദി ഈസ്റ്റ് നാഷനല്‍ തല പരിപാടികള്‍ക്കായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഗമം കെഎംസിസി ദമ്മാം പ്രതിനിധി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം പേരിന്റെ പോലും അടിവേരുകള്‍ പരതുന്ന ഇക്കാലത്ത് യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയായി വളര്‍ത്തിയെടുക്കാനും ഇത്തരം കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമെന്ന് സംഗമം അഭിപ്രായപ്പെട്ടു
പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ലുഖ്മാന്‍ വളത്തൂര്‍ സന്ദേശപ്രഭാഷണം നടത്തി. ആര്‍എസ് സി നാഷനല്‍ കലാലയം സെക്രട്ടറി സ്വാദിഖ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍, ഹമീദ് വടകര, സുബൈര്‍ ഉദിനൂര്‍, Dr.ആഷിഖ്, സലീം പാലച്ചിറ, അബ്ദുള്‍ ബാരി നദ്‌വി, മുസ്തഫ മാസ്റ്റര്‍ മുക്കൂട് എന്നിങ്ങനെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ആര്‍എസ് സി ഗ്ലോബല്‍ പ്രവര്‍ത്തക സമിതി അംഗം ഷഫീഖ് ജൗഹരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു. അഷ്‌റഫ് പട്ടുവം ചെയര്‍മാനും, ഹബീബ് ഏലംകുളം ജനറല്‍ കണ്‍വീനറുമായ 101 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.
ഒക്ടോബര്‍ 27ന് ദമ്മാമില്‍ വെച്ച് നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ റിയാദ്, അല്‍ അഹ്‌സ, അല്‍ ഖസീം, ഹായില്‍ , അല്‍ ജൗഫ്, ജുബൈല്‍, അല്‍ ഖോബാര്‍, തുടങ്ങി 9 സോണുകളില്‍ നിന്നും പ്രസ്തുത പ്രദേശങ്ങളില്‍നിന്നുള്ള വിവിധ ക്യാമ്പസുകളില്‍ നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കലാസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഈ കലാമേളയില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ആര്‍എസ് സി ദമ്മാം സോണ്‍ ചെയര്‍മാന്‍ സയ്യിദ് സഫ്‌വാന്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തിന് അന്‍വര്‍ ഒളവട്ടൂര്‍ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.
മഹാരാഷ്ട്രയിൽ സത്താര ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഒരു മരണം 10 പേർക്കു പരുക്ക്
മലയാളികളായ 30 വയസ്സിന് താഴെയുള്ളവര്‍ക്ക് മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. 5 മുതല്‍ +2 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിഭാഗത്തില്‍ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം