ഇസ്‍ലാമാബാദ്: പാകിസ്താനില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളിലായി നിരവധി പേര്‍ക്ക് ജീവൻ നഷ്ടമായി.ബലൂചിസ്താൻ പ്രവിശ്യയിലെ നബിദിനാഘോഷ റാലിക്കിടെയാണ് ആദ്യം ചാവേര്‍ സ്ഫോടനമുണ്ടായത്.
ഇതില്‍ 52 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് തെഹ്‍രീകെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ അപലപിക്കുന്നതായും പള്ളികളും മദ്റസകളും സ്കൂളുകളും പൊതുജനങ്ങള്‍ കൂടിനില്‍ക്കുന്ന സ്ഥലങ്ങളും തങ്ങള്‍ ആക്രമണകേന്ദ്രങ്ങളാക്കാറില്ലെന്ന് തെഹ്‍രീകെ താലിബാൻ അറിയിച്ചു.
read also…..കേരള ബാങ്കില്‍ നിന്ന് 50 കോടി അഡ്വാന്‍സ് ചെയ്യും; കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ നീക്കം
ഹാൻഗു മസ്ജിദിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ആക്രമണത്തില്‍ മസ്ജിദ് തകര്‍ന്നിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം