ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണ് ആവശ്യം; രുചിര കംബോജ്

google news
RUCHIRA

chungath new advt

ന്യൂയോര്‍ക്ക്: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, എല്ലാതരത്തിലുമുള്ള തീവ്രവാദത്തേയും ആക്രമണങ്ങളേയും രാജ്യം എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്തര്‍ദേശീയ നിയമങ്ങളും അംഗീകരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ പ്രതിനിധി, മാനുഷിക സഹായങ്ങള്‍ നല്‍കുന്നത് തുടരണമെന്നും ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും പരമാവധി വേഗത്തില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും രുചിര കംബോജ് ആവശ്യപ്പെട്ടു.

READ ALSO...ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ച സംഭവം; പൊലീസുകാർക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തൽ

70 ടണ്‍ ദുരിതാശ്വാസസഹായം പലസ്തീനിലേക്ക് എത്തിച്ചതായി കംബോജ് യു.എന്‍. ജനറല്‍ അസംബ്ലിയെ അറിയിച്ചു. യു.എന്‍.ആര്‍.ഡബ്യു.എ. അഡൈ്വസറി കമ്മിഷന്‍ അംഗമെന്ന നിലയില്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു