Kerala

കാർ മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട്‌ മുള്ളേരിയയിൽ കാർ മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യാനന്ദയാണ് മരിച്ചത്.

അപകടത്തിൽ ഹൃദ്യാനന്ദയുടെ സഹോദരിക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

മുള്ളേരിയ– ബദിയടുക്ക റോഡിൽ വീടിന് സമീപം കാർ ഹമ്പിൽതട്ടി നിന്നപ്പോൾ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു.

പിന്നാലെ കാർ നീങ്ങി മറിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ കയറിയിറങ്ങുകയായിരുന്നു. അപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. പരുക്കേറ്റ മൂത്തമകൾ ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

Latest News