Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ട്രാന്‍സ് യൂണിയന്‍ സിബല്‍ സാ-ധനുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്രെഡിറ്റ് അവബോധ പദ്ധതിക്ക് തുടക്കം കുറിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 11:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിവര ഇന്‍സൈറ്റ്‌സ് കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ധനുമായി ചേര്‍ന്ന് പ്രത്യേക വായ്പ അവബോധ പരിപാടിക്ക് തുടക്കമിട്ടു. മൈക്രോഫിനാന്‍സ് രംഗത്തെ സാമ്പത്തിക സാക്ഷരതയും ഉത്തരവാദിത്വപരമായ വായ്പ നടപടികളും ശക്തിപ്പെടുത്താന്‍ തയ്യറാക്കിയ ഈ പരിപാടി ഇന്ത്യയിലെ മുഴുവന്‍ വായ്പദാതാക്കളെയും മൈക്രോ ഫിനാന്‍സ് വായ്പക്കാരെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ്.

ഇതിലൂടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഡാറ്റാധിഷ്ഠിത ഉള്‍ക്കാഴ്ചകളും ഉപകരണങ്ങളും പരിശീലനങ്ങളും നല്‍കി ശാക്തീകരിക്കും. വായ്പ വിലയിരുത്തല്‍, നിരീക്ഷണ ശേഷികള്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ സാമ്പത്തിക ഉള്‍ക്കൊള്ളലും ഉത്തരവാദിത്തമുള്ള വായ്പാ വിതരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിവിധ ഭാഷകളിലുള്ള ഡിജിറ്റല്‍ ഉള്ളടക്കവും പ്രാദേശിക തലങ്ങളില്‍ ജനങ്ങളെ നേരിട്ട് ഉള്‍പ്പെടുത്തിയുള്ള പ്രചാരണ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉപഭോക്താക്കളെ കൂടുതല്‍ ഫലപ്രദമായി വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഈ പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള വായ്പ രീതികള്‍ പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര സേവനം ലഭിക്കാത്ത വിപണികളില്‍ സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വ്യാപിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാ-ധന്‍, ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, എന്‍ബിഎഫ്‌സികള്‍, ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ 230ലധികം അംഗങ്ങളുള്ള ഒരു ശൃംഖലയാണ്. ഈ സഹകരണത്തിന്റെ ഭാഗമായി ട്രാന്‍സ് യൂണിയന്‍ സിബിലും സാ-ധനും സംയുക്തമായി പ്രാദേശിക വര്‍ക്ഷോപ്പുകള്‍, സംസ്ഥാനതല പരിപാടികള്‍, പ്രത്യേക പരിശീലന മൊഡ്യൂളുകള്‍ എന്നിവ സംഘടിപ്പിക്കും. ഇത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും അവരുടെ ടീമുകളെയും ക്രെഡിറ്റ് സ്‌കോറുകളുടെ പങ്ക് നന്നായി മനസ്സിലാക്കാനും വായ്പ നല്‍കുന്നതിന് ഡാറ്റ ഉപയോഗിക്കാനും കൂടുതല്‍ ശക്തമായ ക്രെഡിറ്റ് സാഹചര്യം കെട്ടിപ്പടുക്കാനും സഹായിക്കും.

ക്രെഡിറ്റ് സാക്ഷരതയെന്നത് വെറും വായ്പ എടുക്കുന്നതിനപ്പുറം ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വിശ്വാസവും വിശ്വാസ്യതയും കെട്ടിപ്പടുക്കാന്‍ കൂടി ലക്ഷ്യം വെച്ച വെച്ചുള്ളതാണെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയ്ന്‍ പറഞ്ഞു. 2024 ഡിസംബര്‍ വരെ 13 കോടിയിലധികം ആളുകള്‍ തങ്ങളുടെ സിബില്‍ റിപ്പോര്‍ട്ടും സ്‌കോറും പരിശോധിച്ചിട്ടുണ്ട്. ഇത് ക്രെഡിറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് കാണിക്കുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും മികച്ച ക്രെഡിറ്റ് അവബോധം ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭാവി നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സാ-ധനുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക തലത്തില്‍ യഥാര്‍ത്ഥവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സാമ്പത്തിക ഉള്‍ക്കൊള്ളലിന് ക്രെഡിറ്റ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സാ-ധന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജിജി മാമ്മന്‍ പറഞ്ഞു. വ്യെക്തികള്‍ക്ക് ക്രെഡിറ്റിന്റെ പങ്കും ജീവിതോപാധികള്‍ മെച്ചപ്പെടുത്തുന്നതിനോ പുതിയ അവസരങ്ങള്‍ നേടുന്നതിനോ ഉള്ള അതിന്റെ പ്രയോജനവും മനസ്സിലാകുമ്പോള്‍ അവര്‍ ഔപചാരിക സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയും പങ്കാളികളാകും. പുതിയ പങ്കാളിത്തത്തിലൂടെ ഈ അറിവിനെ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പരിപാടിയിലൂടെ ട്രാന്‍സ് യൂണിയന്‍ സിബിലും സാ-ധനും ഡാറ്റാ അധിഷ്ഠിതമായ കൂടുതല്‍ ശക്തമായ മൈക്രോ ഫിനാന്‍സ് പരിസ്ഥിതി കെട്ടിപ്പടുക്കുവാനുള്ള സാമൂഹിക ദൗത്യവുമായി മുന്നോട്ട് പോകുകയാണ്. ഇത് സ്ഥാപനങ്ങളെയും വ്യക്തികളെയും ഒരുപോലെ കൂടുതല്‍ അറിവോടും, ആത്മവിശ്വാസമുള്ളതുമായ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കും.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Tags: BUSINESSMICRO FINANCE

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies