Food

ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ വഴുതനങ്ങ ഫ്രൈ ആയാലോ?

ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ സ്വാദിൽ ഒരു വഴുതനങ്ങ ഫ്രൈ ആയാലോ? രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • വഴുതനങ്ങ- 2
  • കടലമാവ്- 6 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
  • ജീരകപ്പൊടി- 1 ടീസ്പൂൺ
  • ഗരംമസാല- 1 ടീസ്പൂൺ
  • ആംചൂർ പൊടി- 1 ടീസ്പൂൺ
  • മുളകുപൊടി- 2 ടീസ്പൂൺ
  • കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ ആറ് ടേബിൾസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ആംചൂർ പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ എടുക്കാം. അതിലേയ്ക്ക് അൽപം വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം. വഴുതനങ്ങ വൃത്തിയായി കഴുകിയെടുത്ത് വട്ടത്തിൽ കട്ടി കുറച്ച് അരിയാം.

മസാല കലക്കിയതിലേയ്ക്ക് ഈ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പത്ത് മിനിറ്റ് മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. എണ്ണ ചൂടായതിനു ശേഷം വഴുതനങ്ങ കഷ്ണങ്ങൾ അതിലേയ്ക്കു വച്ച് നന്നായി വറുക്കാം. ഇത് രാവിലെ ചപ്പാത്തിക്കൊപ്പമോ, ഉച്ചയ്ക്ക് ചോറിൻ്റെ കൂടെയോ കഴിക്കാം.