Districts

ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ‘പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ആലപ്പുഴയില്‍ നടന്നു

പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാനത്ത് ഒട്ടാകെ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മാരാരിക്കുളം കടപ്പുറത്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ശുചീകരണ യജ്ഞത്തിന് ഉദ്ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സഖാവ് ജെയിംസ് ശാമുവേല്‍ വൃക്ഷത്തൈ നട്ടും, പരിസര ശുചീകരണവും നടത്തി നിര്‍വഹിച്ചു. ജില്ലയിലെ എല്ലാ യൂണിറ്റുകളിലും വൃക്ഷത്തൈ നടല്‍ പരിപാടി സംഘടിപ്പിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സഖാവ് എസ് സുരേഷ് കുമാര്‍ ഹരിപ്പാടും സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാര്‍ ചേര്‍ത്തലയിലും അമ്പലപ്പുഴയില്‍ ഷാംജിയും കാര്‍ത്തികപ്പള്ളിയില്‍ അഖില്‍ ചെങ്ങന്നൂരില്‍ അശ്വിന്‍ധത്, വിജേഷ് ചാരുംമൂട്ടില്‍, അഷ്‌കര്‍ മാരാരിക്കുളത്ത്,അരുണ്‍ പ്രശാന്ത് ആലപ്പുഴയില്‍ ,ജി ശ്രീജിത്ത് മാന്നാറില്‍, അന്‍വര്‍ കായംകുളത്ത് ,അബിന്‍ഷ തുടങ്ങിയവരും മറ്റു ബ്ലോക്കുകളില്‍ ബ്ലോക്ക് സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും പരിപാടി ഉദ്ഘാടനം ചെയ്തു .അതത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തങ്ങളുടെ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള മേഖല കമ്മിറ്റികളിലും പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.