നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് മികച്ച വിജയം നേടുമെന്ന് എ എ റഹീം എം പി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം വീടുകയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. നിലമ്പൂർ നഗരസഭയിലെ വീടുകൾ കയറിയായിരുന്നു പ്രചാരണം.
കേരളത്തിലെ ഇടതു സർക്കാരിൻറെ വികസന നേട്ടങ്ങൾ എന്തെല്ലാമാണെന്നും പങ്കുവച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് എം സ്വരാജിന് ലഭിക്കുമെന്നും. തെരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയമുണ്ടാകും എന്നും എ എ റഹീം എംപി പറഞ്ഞു.
ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫ് ആണെങ്കിലും, എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ അപ്രസക്തമായ അവസ്ഥയിലാണ് മറ്റു സ്ഥാനാർഥികൾ. വികസന പ്രവർത്തനങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.