നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തുമെന്ന് റിപ്പോർട്ട്. ജൂൺ 14 – 16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുകയെന്നാണ് വിവരം.
ഇവിടെ റോഡ് ഷോയിലും പൊതുയോഗത്തിലും ഉൾപ്പെടെ അവർ പങ്കെടുക്കും. സ്വന്തം മണ്ഡലത്തിലെ സീറ്റ് എന്ന പരിഗണയിലാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.