Kerala

ഷിബിന്‍ വധക്കേസ്; ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

കോഴിക്കോട് തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.

വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇസ്മായിലിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന് പിന്നാലെയാണ് നടപടി.

ഇസ്മായിലിനെതിരായ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയില്‍ ഒഴികെയുള്ള ആറ് പ്രതികളും ഇപ്പോള്‍ ജയിലിലാണ്.

Latest News