ഇനി പൊറോട്ട കഴിക്കാൻ തട്ടുകടയിൽ പോകേണ്ട, വീട്ടിൽ തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ തന്നെ. കിടിലൻ സ്വാദിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ അൽപ്പം മൈദ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് അൽപ്പം പഞ്ചസാരയും ഉപ്പും ചേർത്തിളക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം. മാവ് രണ്ട് മണിക്കൂർ മാറ്റി വയ്ക്കാം. തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ടി കുറച്ച് പരത്താം. നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അവ ചുരുട്ടിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് പൊറോട്ട വെച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.