പെൻഷനെതിരെ കെ സി വേണുഗോപാൽ നടത്തിയ പരാമർശം ദു:ഖകരമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പെൻഷനിൽ യു ഡി എഫ് സംഭാവന 100 രൂപ മാത്രമാണ്. പെൻഷൻ തുക വർധിപ്പിക്കും, വീട്ടമ്മമാർക്കും പെൻഷൻ പദ്ധതി നടപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷൻ വാങ്ങുന്ന കുടുംബങ്ങളെ അവഹേളിക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്. കെ സി വേണുഗോപാലിൻ്റെ അഭിപ്രായത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെന്നല ബാലകൃഷ്ണ പിള്ളയുടെ വേർപാടിൽ എൽ ഡി എഫ് അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.