പലപ്പോഴും ആളുകൾ തുറന്നു പറയുവാനോ ചര്‍ച്ചചെയ്യുവാനോ മടിക്കുന്ന ഒരു വിഷയമാണ് മൂലക്കുരു, അർശസ് എന്നൊക്കെ പറയുന്ന പൈൽസ്. ചിട്ടയില്ലാത്ത ജീവിതശൈലി, ക്രമം തെറ്റിയുള്ള ആഹാരരീതി, ഇരുന്നുള്ള ജോലി, മലമൂത്ര വിസര്‍ജന വേഗങ്ങള്‍ തടയുക, സ്ത്രീകളില്‍ ഗര്‍ഭകാലത്തും രൂപപ്പെടുന്ന ഒരു രോഗമാണ് പൈല്‍സ്. മനുഷ്യശരീരത്തിലെ വിസര്‍ജനാവയവമായ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിക്കുന്ന അവസ്ഥയാണ് ഇത്. പൊതുവെ രണ്ട് തരത്തിലാണ് പൈൽസ് കാണപ്പെടുന്നത്. ഒന്ന് ആന്തരികമായും മറ്റൊന്ന് ബാഹ്യമായും.
ഇന്റേണൽ പൈൽസ്
മലദ്വാരത്തിനകത്തും മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ്. രക്തസ്രാവമാണ് ഇതിൽ പ്രധാന ലക്ഷണമായി കാണുന്നത്. ചിലസമയങ്ങളിൽ പൈൽസ് വലുതായി മലദ്വാരത്തിൽനിന്ന് പുറത്തേക്കിറങ്ങുകയും ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈ ഘട്ടങ്ങളിൽ അസഹനീയമായ വേദനയും അസ്വസ്ഥതയും രൂപപ്പെടും. അകത്തുള്ള പൈൽസിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല.
എക്സ്റ്റേണൽ പൈൽസ്
മലദ്വാരത്തിനുപുറത്ത് മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. ഈ അവസ്ഥ കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും.
പൈൽസ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ടാകാം. വിട്ടുമാറാത്ത മലബന്ധം, മലവിസർജ്ജന സമയത്തെ ബുദ്ധിമുട്ടുകള്‍, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് തുടങ്ങിയവയൊക്കെ പൈല്‍സിന് കാരണമാകും. കൂടാതെ ഇതിൽ ഗർഭാവസ്ഥയും വാർദ്ധക്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചിലരിൽ പാരമ്പര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.
ലക്ഷണങ്ങള്‍
- മലദ്വാരത്തിന് ചുറ്റും തടിപ്പുണ്ടാകുക
- മലത്തിൽ രക്തത്തിന്റെ സാന്നിധ്യം
- രക്തസ്രാവം
- മലദ്വാരത്തിനുചുറ്റും ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും
- മലബന്ധം, ദഹനക്കുറവ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അമിതമായ എരിവ്, പുളി, മസാല ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
- കട്ടിയുള്ള പ്രതലത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ഒഴിവാക്കുക.
- ആവശ്യത്തിനു വെള്ളം കുടിക്കുക.
- ഭക്ഷണത്തില്‍ പച്ചക്കറികളും ഇലവര്‍ഗങ്ങളും കൂടുതലായി ഉൾപ്പെടുത്തുക.
- മലബന്ധം ഒഴിവാക്കുന്ന രീതിയിലുള്ള ആഹാരക്രമം പാലിക്കുക.
- വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക.
- മലവിസർജ്ജനത്തിനായി കഴിവതും കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രമിക്കുക.
- അമിതവണ്ണം ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
ജീവിത രീതിയും ശൈലിയും ആദ്യം ചിട്ടയാക്കുക. ഒപ്പം ചികിത്സാരീതികളിലുടെയും കൃത്യമായ ആഹാര ക്രമീകരണത്തിലൂടെയും അര്‍ശസിനെ ഒരു പരിധിവരെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ സാധിക്കും. പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് നല്ലതാണ്. പൈൽസ് വീട്ടിൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും ചിലര്‍ക്ക് വൈദ്യസഹായവും വേണ്ടിവരും.
STORY HIGHLIGHT: piles symptoms and causes