നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പൊലീസാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കർണാടക സ്വദേശിയാണ് തമിഴ്നാട് ധർമ്മപുരി പാലക്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. ഇന്ന് രാവിലെ 6.10 ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്.
ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ കെെയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെ പരിക്ക് നിസാരമെന്നാണ് വിവരം.