ചെന്നൈയിലെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണ് കമൽ ഹാസൻ പത്രിക സമർപ്പിച്ചത്.
നിലവിലെ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ പി.വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ (എ.റോക്കയ്യ മാലിക്), മുൻ എംഎൽഎ എസ്.ആർ.ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചു.
അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി ഇമ്പദുരൈ, മുൻഎംഎൽഎ എം.ധനപാൽ എന്നിവരാണ് പത്രിക നൽകിയത്. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ വരെ അണ്ണാ ഡിഎംകെയ്ക്കും രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും.