Health

ബ്രോക്കോളിക്ക് ഇത്രയേറെ ഗുണങ്ങളോ! അറിഞ്ഞിരിക്കാം ഇവ

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

കാന്‍സറിനെ തടയാന്‍ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ശരീരത്തില്‍ ഈസ്‌ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍. ബ്രോക്കോളി ഈസ്‌ട്രോജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

രണ്ട്

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.

മൂന്ന്

അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രോക്കോളി.

നാല്

ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്.

അഞ്ച്

ചര്‍മ്മത്തെ ആരോ?ഗ്യത്തോടെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിന്‍ കെ, അമിനോ ആസിഡ്, മിനറല്‍സ് എന്നിവ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.