മാനസിക പിരിമുറുക്കവും തലവേദനയും അകറ്റി ഉന്മേഷം കിട്ടാൻ ചായ തന്നെ വേണം. ലാവണ്ടർ ടീ ഒരു ഹെർബൽ ചായയാണ്, അതിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഉറക്കകുറവ്, ദഹനപ്രശ്നങ്ങൾ, ചർമ്മത്തിന്റെ ആരോഗ്യസംരക്ഷണം എന്നിവ മാറ്റുന്നതിൽ ബെസ്റ്റ് ആണ്.
ആന്റി ബാക്റ്റീരിയല്‍ സവിശേഷത ഉള്ളതിനാൽ മുഖക്കുരുവിനെ പ്രതിരോധിക്കുവാനും നല്ലതാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ള ലാവണ്ടര്‍ ചായ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഉത്തമമാണ്. തലവേദന ഉള്ളവര്‍ക്ക് ലാവണ്ടര്‍ ചായ ആശ്വാസം നല്‍കും. തലവേദനയുടെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ ലാവണ്ടര്‍ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ചായയും കാപ്പിയും ശീലമായവർക്കും ലാവണ്ടർ രുചി ഇഷ്ടമാകുമോയെന്നതു സംശയാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയതിനു ശേഷം ഇവ കുടിക്കുന്നതാണ് നല്ലത്.
ലാവണ്ടർ ടീ ബാഗ് സൂപ്പർ മാർക്കറ്റുകളിലോ ഓൺലൈനിലോ ലഭ്യമാണ്. തിളപ്പിച്ച വെള്ളത്തിൽ ലാവണ്ടർ ടീ ബാഗ് ചേർത്ത് 10 മിനിറ്റ് വയ്ക്കാം. ശേഷം ചായ കുടിക്കാവുന്നതാണ്. ഹെർബൽ ടീയാണിത്. ലാവണ്ടർ പൂക്കളുടെ പൂമൊട്ടുകള്‍ ഉണക്കി എടുക്കുന്നതാണിത്. കീടനാശിനികളും കളനാശിനികളും ഇല്ലാതെ ജൈവരീതിയിൽ നട്ടുവളർത്തിയ പൂക്കളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.