Health

ബിപി നിയന്ത്രിക്കാൻ പൊടിക്കൈകൾ…

രക്തസമ്മർദ്ദം (BP) നിയന്ത്രിക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ സഹായകരമായിരിക്കും. വ്യായാമം പതിവായി ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ആഹാര ശീലം നിയന്ത്രിക്കൽ ഉദാഹരണം ഉപ്പ് കുറയ്ക്കുക, പോഷക സമ്പന്നമായ ഭക്ഷണം ഉൾപ്പെടുത്തുക.

മുരിങ്ങയിലയുടെ നീര് 10 മില്ലിലീറ്റർ, ഒരു ടീസ്പൂൺ തേനും ചേർത്തു സേവിക്കുന്നത് രക്താതിസമ്മർദം കുറയ്ക്കും∙ രണ്ടു ചെറിയ കഷണം ഇഞ്ചി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് അര ഗ്ലാസ് ആയി വറ്റിക്കുക. തണുത്തതിനു ശേഷം അര ടീസ്പൂൺ ചെറുനാരങ്ങാനീരു ചേർത്തു സേവിക്കുന്നതു വഴി രക്തയോട്ടം വർധിക്കുകയും അതുവഴി രക്താതിസമ്മർദം കുറയുകയും ചെയ്യുന്നു. രണ്ടു കഷണം ഇഞ്ചി ചതച്ചതും ഒരു ചെറിയ കഷണം കറുവപ്പട്ടയും ചായയ്ക്കൊപ്പം ഇട്ടു കുടിക്കുന്നത് രക്താതിസമ്മർദം കുറയ്ക്കാൻ സഹായിക്കും.

കറിവേപ്പിലയും ഇഞ്ചിയും നെല്ലിക്കാവലുപ്പത്തിൽ അരച്ചെടുത്ത് മോരിൽ ചേർത്തു കഴിക്കുന്നതും രക്താതിസമ്മർദം കുറയ്ക്കാൻ സഹായിക്കും.
ഇതോടൊപ്പം വ്യായാമവും ശീലമാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക. ശരീരഭാരം കുറയ്ക്കുക. നിശ്ശബ്ദനായ കൊലയാളിയെന്നു വിളിക്കുന്ന രക്താതിസമ്മർദത്തെ ദൂരെത്തന്നെ നിർത്താം. രക്താതിസമ്മർദം വന്നാൽ അവഗണിക്കാതെ വൈദ്യോപദേശം തേടുകയും ചികിത്സ ആരംഭിക്കുകയും വേണം.