തിരുവനന്തപുരം: പിഎംജിയിൽ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഷോറൂമിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിയ നിലയിലാണ്. എത്ര സ്കൂട്ടറുകൾ കത്തിനശിച്ചു എന്നതിൽ വ്യക്തതയില്ല. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വില്‍പ്പനയ്ക്കുള്ള വാഹനങ്ങളും സര്‍വീസിനായി എത്തിച്ച വാഹനങ്ങളും സ്പെയര്‍പാര്‍ടുകളും അടക്കം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെല്ലാം തീപിടിച്ചിട്ടുണ്ട്. ഷോറൂമിന്റെ മുകള്‍നിലയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു.