തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. തിരുവനന്തപുരം നെട്ടയത്തെ വസതിയില്‍ രാവിലെ പത്തരവരെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ എത്തിക്കും. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാഭവനിൽ എത്തി അന്തിമോപചാരം അർപ്പിക്കും. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അടക്കം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലും ആശുപത്രിയിലും എത്തിയിരുന്നു.