കീവ്: യുക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തുടനീളം ശക്തമായ സ്ഫോടനങ്ങളാണുണ്ടായതെന്നും അധികൃതർ പ്രതികരിച്ചു. നേരത്തെ യുക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ആക്രമണം നടന്നത്.
മിസൈൽ, ഡ്രോൺ ആക്രമണത്തിൽ മൂന്ന് എമർജൻസി റെസ്പോണ്ടേഴ്സ് കൊല്ലപ്പെട്ടതായി ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. വടക്കൻ നഗരമായ ചെർണിഹിവിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും വടക്കുപടിഞ്ഞാറൻ നഗരമായ ലുട്‌സ്കിൽ കുറഞ്ഞത് ഒരാളും മരിച്ചുവെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.