തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ പുറകിൽ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.