ഇനി അരിപ്പൊടി ഇല്ലെങ്കിലും നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ? സ്വാദ് ഒട്ടും കുറയാതെ നല്ല അപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി- 2 കപ്പ്
- ചോറ്- 1 കപ്പ്
- തേങ്ങ- 1 കപ്പ്
- യീസ്റ്റ്- 1 ടീസ്പൂൺ
- പഞ്ചസാര- 2 ടീസ്പൂൺ
- വെള്ളം- 2 കപ്പ്
- ഉപ്പ്- 3/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് ഗോതമ്പ് പൊടിയിൽ വേവിച്ച ചോറ് 1 കപ്പ്, തേങ്ങ ചിരകിയത് 1 കപ്പ്, 1 ടീസ്പൂൺ യീസ്റ്റ്, 2 ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കാം. അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കാം. മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്തിളക്കി മാവ് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് അപ്പം ചുട്ടെടുക്കാം.