ഇഡലി മാവ് ബാക്കിയായോ? എങ്കിൽ ഇനി ഇതുപോലെ ന്ന ട്രൈ ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഐറ്റം.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- സവാള
- ജീരകം
- ഉപ്പ്
- തക്കാളി
- മുളകുപൊടി
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവ ചേർത്ത് വഴറ്റാം. സവാള ചെറുതായി അരിഞ്ഞതു ചേർത്തിളക്കി യോജിപ്പിക്കാം. സവാള വഴറ്റിയതിലേയ്ക്ക് കാൽ ടീസ്പൂൺ ജീരകവും ഉപ്പും ചേർത്തിളക്കാം. തക്കാളി ചെറിയ കഷ്ണങ്ങളാക്കിയത് ചേർത്തിളാക്കി വേവിക്കാം.
എണ്ണ തെളിഞ്ഞു വരുമ്പോൾ എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കാം. കുറച്ച് വെള്ളം തളിച്ചിളക്കി യോജിപ്പിക്കാം. മുകളിലായി മാവ് ഒഴിക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ മുകളിൽ മല്ലിയില കൂടി ചേർക്കാം.