ഇന്ന് വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരുഗ്രൻ കലത്തപ്പം ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഈ ഐറ്റം കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- ചോറ്
- അരിപ്പൊടി
- ഉപ്പ്
- പഞ്ചസാര
- ജീരകം
- വെള്ളം
- തേങ്ങ
- ചുവന്നുള്ളി
- ബേക്കിങ് പൗഡർ
- ശർക്കര
- വെള്ളം
തയ്യാറാക്കുന്ന വിധം
അര കപ്പ് വേവിച്ച അരിയിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യോ എണ്ണയോ ഒഴിച്ച് അര കപ്പ് തേങ്ങ കഷ്ണങ്ങൾ വറുത്തു മാറ്റാം. ഇതേ പാനിലേയ്ക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് വഴറ്റിയെടുക്കാം. മറ്റൊരു പാൻ അടുപ്പിൽ വെച്ച് രണ്ട് കപ്പ് ശർക്കര പൊടിച്ചതിലേയ്ക്ക് അര കപ്പ് വെള്ളം ചേർത്ത് അലിയിച്ചെടുക്കാം.
ശർക്കര ലായനി തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേയ്ക്കു ചേർക്കാം. ഒപ്പം തേങ്ങ കഷ്ണങ്ങളും, ചുവന്നുള്ളിയും ചേർത്തിളക്കാം. കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ കൂടി ചേർത്തിളക്കി അഞ്ച് മിനിറ്റ് മാറ്റി വെയ്ക്കാം. ശേഷം ഒരു പാൻ അടപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി തയ്യാറാക്കിയ മാവ് ഒഴിച്ച് അടച്ചു വെച്ച് വേിക്കാം.