ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഗൂളിക്കടവ് അരുണ്‍-സ്‌നേഹ ദമ്പതിമാരുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.
അതേസമയം അരുണിന്റെ അച്ഛന്‍ അനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കോട്ടത്തറ ആശുപത്രിയിലെത്തി കുഞ്ഞിന് അധിക ഡോസ് നല്‍കിയ ദിവസം ജോലിയിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ധന്റെയും നഴ്‌സിന്റെയും ഫാര്‍മിസിസ്റ്റിന്റെയും മൊഴി രേഖപ്പെടുത്തി.