ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ചിക്കൻ പക്കോഡ തയ്യാറാക്കിയാലോ? വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി നല്ലതുപോലെ അരിഞ്ഞെടുത്ത മാറ്റി വെയ്ക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി ഇവയും ചിക്കനും മിക്സിയില്‍ ഇട്ട് ചെറുതായി അരച്ചെടുക്കാം (വെള്ളം ഒട്ടും ചേർക്കരുത്). അതിന് ശേഷം ഉപ്പും കരുമുളകുപൊടിയും ,പച്ചമുളകും കറിവേപ്പിലയും കോണ്‍ഫ്ളോറും വേണമെങ്കില്‍ കുറച്ച് വെള്ളവും ചേർത്ത് ഇളക്കിയെടുക്കാം. ശേഷം ഇതെല്ലാം ചേര്‍ത്ത് യോജിപ്പിച്ച് ചെറിയ ബോളുകളാക്കിയെടുക്കാം. ഈ ബോളുകള്‍ ബ്രഡ് പൊടിയില്‍ മുക്കിയെടുത്ത ശേഷം മാറ്റി വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടായി വരുമ്പോൾ ചെറിയ തീയില്‍ ബോളുകള്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കാം. ടുമാറ്റോ സോസിനോപ്പം വിളമ്പാം.