Food

മാതളം ഉപയോഗിച്ച് ഒരു മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ?

മാതളം ഉപയോഗിച്ച് ഒരു മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ? കിടിലനാണ്. ട്രൈ ചെയ്തുനോക്കൂ.

ആവശ്യമായ ചേരുവകള്‍

  • മാതളം ഒരു കപ്പ്
  • തണുപ്പിച്ച പാല്‍ ഒരു ഗ്ലാസ്
  • പഞ്ചസാര 2 സ്പൂണ്‍
  • വാനില ഐസ് ക്രീം 3 സ്‌കൂപ്

തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ മാതളം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക. തണുപ്പിച്ചു കട്ടി ആക്കിയ പാലും മാതളം ജ്യൂസും പഞ്ചസാരയും ഒരു സ്‌കൂപ് വാനില ഐസ്‌ക്രീമും മിക്‌സിയില്‍ നന്നായി അടിച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്കു അടിച്ച മില്‍ക്ക് ഷേക്ക് ഒഴിച്ച് അതിന്റെ മുളകില്‍ 2 സ്‌കൂപ്പ് ഐസ്‌ക്രീം വയ്ക്കുക.