Kerala

വാഹനാപകടം; ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം തിങ്കളാഴ്ച

വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം. തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം.

വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.

അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.

വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.

Latest News