India

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേര്‍ക്ക്

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. ഇതുവരെ 5,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകള്‍ക്കുള്ളില്‍ 498 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ രോഗമുക്തരായി. നാല് മരണം റിപ്പോര്‍ട്ടു ചെയ്തു.

പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് കുതിച്ചുയര്‍ന്നത്. കോവിഡ് പരിശോധനയ്ക്കായി സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.