ഭാരതാംബ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും ചില മക്കൾക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
എൻ്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലേ. മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ. അത് മക്കൾക്ക് തീരുമാനിക്കാം. ഭാരതാംബ നമ്മുടെ അമ്മയാണ്. ഭാരതാംബയെ ഇങ്ങനെ മാറ്റിയാൽ മതിയായിരുന്നു, അങ്ങനെ മാറ്റിയാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. അമ്മ വസ്ത്രം ധരിച്ചാൽ ചില മക്കൾക്ക് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല- എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്.