Kerala

ചക്കിട്ടപ്പാറയിൽ ആദിവാസി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ചക്കിട്ടപ്പാറയിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ വെച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ തന്നെ കണ്ടെത്തിയിരുന്നു.

അതേസമയം ബിനുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബവും രംഗത്തെത്തി. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News