കാപ്പിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രായമാകുന്നത് തടയുന്നതിനുള്ള ഗുണങ്ങളുണ്ട്. എന്നാല്‍ കാപ്പി പൊടി മുഖത്ത് പുരട്ടുന്നതിലൂടെ മുഖത്ത് തിളക്കം നിലനില്‍ക്കാന്‍ സഹായിക്കുന്നു. കാപ്പി പൊടി വിവിധ മാസ്‌കുകളിലും സ്‌ക്രബുകളിലും ചേര്‍ക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കുന്നു.
നോക്കാം കാപ്പിപൊടി എങ്ങനെ ഉപയോഗിക്കണമെന്ന്…..
ഒന്ന്
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ തേനും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
രണ്ട്
ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ പാലിനൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി പൊടി ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
മൂന്ന്
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ മികച്ചൊരു പാക്കാണിത്.