വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു പലഹാരം തയ്യാറാക്കിയാലോ? വീട്ടിൽ ബാക്കി വന്ന ചോറു വച്ച് ഒരു ഉഗ്രൻ കട്ലറ്റ്. റെസിപ്പി നോക്കാം..
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കാം. എണ്ണ തിളച്ചു വരുമ്പോൾ സവാള, പച്ചമുളക്, കാരറ്റ്, കാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ഒരു ബൗളിലേയ്ക്ക് വേവിച്ച ചോറെടുക്കാം. അതിലേയ്ക്ക് വഴറ്റിയ പച്ചക്കറികൾ, ഉരുളക്കിഴങ്ങ് എന്നിവ ചേർക്കാം. ഒപ്പം ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, റവ എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മാവ് തയ്യാറാക്കാം.
ഇതിൽ നിന്ന് ആവശ്യത്തിന് എടുത്ത് ചെറിയ ഉരുളകളാക്കി കട്ലറ്റ് രൂപത്തിലാക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ ഉരുളകൾ ചേർത്തു വറുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.