Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ടു

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. അത്ഭുതകരമായാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തമിഴ്നാട് മധുരയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ട ഒരാളാണ് അപകടത്തിൽപ്പെട്ടത്.

സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരും ബഹളം വെച്ചതോടെ സമീപത്തുള്ള നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയിരുന്നു.

വടം കെട്ടി പുഴയിലേക്ക് ഇറങ്ങിയ നാട്ടുകാരൻ അതിസാഹസികമായ ശ്രമത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്.

Latest News