Food

നല്ല നാടൻ പച്ചമാങ്ങ കിട്ടിയാൽ ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. പാലക്കാടൻ മാങ്ങ പെരുക്ക് റെസിപ്പി നോക്കാം

നല്ല നാടൻ പച്ചമാങ്ങ കിട്ടിയാൽ ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന പാലക്കാടൻ മാങ്ങ പെരുക്ക് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • തേങ്ങ
  • മാങ്ങ
  • പച്ചമുളക്
  • തൈര്
  • ഉപ്പ്
  • കടുക്
  • ഉലുവ
  • വറ്റൽമുളക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ഇടത്തരം പച്ചമാങ്ങ മാങ്ങ ചെറുതായി അരിഞ്ഞത്, ആറ് ടേബിൾസ്പൂൺ തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇതിലേയ്ക്ക് കടുക് വറുത്ത് പൊടിച്ചത് ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുകും, ഉലുവയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് അതിലേയ്ക്കൊഴിക്കാം. ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.