Food

കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയുടെ രുചിയിൽ ഒരു കറി ഉണ്ടാക്കിയാലോ?

കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയുടെ രുചിയിൽ ഒരു കറി ഉണ്ടാക്കിയാലോ? രുചികരമായ ഒരു മഞ്ചൂരിയൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കോൺഫ്ലോർ
  • കാശ്മീരിമുളകുപൊടി
  • ഉപ്പ്
  • കുരുമുളകുപൊടി
  • ഇഞ്ചി വെളുത്തുള്ളി അരച്ചത്
  • വെള്ളം
  • സൺഫ്ലവർ ഓയിൽ
  • ഉള്ളി തണ്ട്
  • ഇഞ്ചി
  • വെളുത്തുള്ളി
  • സവാള
  • കാപ്സിക്കം
  • കുരുമുളകുപൊടി
  • സോയ സോസ്
  • ചില്ലി സോസ്
  • തക്കാളി സോസ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് അര കപ്പ് കോൺഫ്ലോർ എടുത്ത് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവയോടൊപ്പം വെള്ളം ഒഴിച്ച് കലക്കിയെടുക്കാം. വൃത്തിയായി കഴുകി കഷ്ണങ്ങളാക്കിയ കോളിഫ്ലവർ അതിലേക്ക് ചേർത്തിളക്കി പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം സൺഫ്ലവർ എണ്ണ ഒഴിച്ച് ചൂടാക്കാം. മാറ്റി വച്ചിരുന്ന കോളിഫ്ലവർ വറുത്തെടുക്കാം.

അതേ എണ്ണയിലേക്ക് ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞതു ചേർത്തിളക്കാം. ഒരു ടേബിൾസ്പൂൺ ഇഞ്ചി, ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി, ഒരു സവാള ചെറുതായി അരിഞ്ഞത്, അര കപ്പ് കാപ്സിക്കം എന്നിവ ചേർത്തിളക്കി വഴറ്റാം. പച്ചക്കറികൾ വെന്തു വരുമ്പോൾ ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, രണ്ട് ടേബിൾസ്പൂൺ സോയ സോസ്, 4 ടേബിൾസ്പൂൺ തക്കാളി സോസും ചേർത്തിളക്കാം. ഒന്നര ടേബിൾസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം. വറുത്ത് മാറ്റി വച്ചിരിക്കുന്ന കോളിഫ്ലവർ കൂടി ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം.