India

യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്‌നാട്ടിൽ യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ജോഷ്വ സാംരാജിനെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വാഹനത്തിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിൽ ഡോക്ടർ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.