മധുരം ഇഷ്ടമാണോ? മധുരം ഇഷ്ടമുള്ളവർക്ക് ഇത് എന്തായാലും ഇഷ്ടമാകും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് പാൽ ഒഴിക്കാം. അതിലേയ്ക്ക് ഒരു ചെറിയ കഷ്ണം കറുവാപ്പട്ടയും ഏലയ്ക്ക പൊടിച്ചതും, അൽപം പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കാം. അര കപ്പായി പാൽ കുറുകി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. പാൽ തണുത്ത് കഴിയുമ്പോൾ അരിച്ചെടുക്കാം. അരികുകൾ മുറിച്ച ബ്രെഡ് ഒരു പാത്രത്തിൽ വച്ച് മുകളിൽ പാൽ ഒഴിക്കാം. മറ്റൊരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം ഒഴിച്ച് അതിലേയ്ക്ക് ചെറിയ സ്പൂൺ പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ അതിലേയ്ക്ക് ബ്രെഡ് വയ്ക്കാം. ഇരുവശവും പഞ്ചസാര ലായനിയിൽ കുതിർത്തെടുക്കാം. ഇതൊരു പ്ലേറ്റിലേയ്ക്കു മാറ്റി മുകളിൽ വാനില ഐസ്ക്രീം വച്ച് കഴിച്ചു നോക്കൂ.