കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ് രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കഴ്ച നടത്തി.
പൈലറ്റിന്റെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ അനുസ്മരണ പരിപാടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
രാജേഷ് പൈലറ്റിന്റെ മുന്‍ പാര്‍ലമെന്റ് മണ്ഡലമായ ദൗസയില്‍ ജൂണ്‍ 11 ന് നടക്കാനിരിക്കുന്ന ചടങ്ങിലേക്ക് പൈലറ്റ് നേരിട്ട് ഗെഹ്ലോട്ടിനെ ക്ഷണിച്ചു.
ഗെലോട്ടിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.