India

രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 കടന്നു.24 മണിക്കൂറിനിടെ ആറ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്ക്. കര്‍ണാടകയില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1950 ആയി. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.