ചോറിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ഓംലെറ്റ് തയ്യാറാക്കിയാലോ? വ്യത്യസ്തമായ ഒരു ഓംലെറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 7
- സവാള – 2
- പച്ചമുളക് – 2
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 2 ടേബിൾ സ്പൂൺ
- എണ്ണ – ആവശ്യത്തിന്
- സവാള ചതച്ചത് – 1/3 കപ്പ്
- തക്കാളി- 1/2 കപ്പ്
- ഇഞ്ചി- 1 ടീ സ്പൂൺ
- വെളുത്തുള്ളി- 1 ടീ സ്പൂൺ
- മുളകുപൊടി- 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി- 1/2 ടീ സ്പൂൺ
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടയിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം പാൻ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കാം. മുട്ട വെന്തുവരുമ്പോൾ മുകളിൽ കുറച്ച് എണ്ണ ഒഴിക്കാം. അവസാനം കുറച്ച് എണ്ണ കൂടി മുകളിലായി ഒഴിച്ച് കൊടുക്കാവുന്നതാണ്. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് സവാള ചതച്ചത്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി അരച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിക്കാം.
ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാം. നന്നായി തിളച്ചു വരുമ്പോൾ മുട്ട ഓംലെറ്റ് കഷ്ണങ്ങൾ ചേർക്കാം. കറി കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ചോറിനൊപ്പം ഈ ഓംലെറ്റ് വിളമ്പി കഴിക്കാം. തിളച്ചു വരുമ്പോൾ മുറിച്ചു വച്ച മുട്ട ഇതിലേക്കിട്ടു കൊടുക്കുക.