കിടിലൻ സ്വാദിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ? നല്ല മസാലകളെല്ലാം ചേർത്ത് തയ്യാറാക്കാവുന്ന ഒരു ബീഫ് റോസ്റ്റ്.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 30
- വറ്റൽമുളക്- 2 ടീസ്പൂൺ
- കറിവേപ്പില
- ബീഫ്- 500 ഗ്രാം
- തയ്യാറാക്കുന്ന വിധം
ഒരു പ്രെഷർ കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.അതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു പിടി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും വറ്റൽമുളക് ചതച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ ബീഫ് ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി അടച്ചു വയ്ക്കാം. 4 വിസിൽ വരെ കാത്തിരിക്കാം. ശേഷം പ്രെഷർ പോയ കുക്കറിൻ്റെ അടപ്പ് തുറന്ന് ഇളക്കി ഒരു പാത്രത്തിലേയ്ക്കു മാറ്റാം.
















