വിഴിഞ്ഞത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു. തീരസംരക്ഷണ സേന ഡയറക്ടര്‍ ജനറല്‍ പരമേഷ് ശിവമണിയാണ് ജെട്ടി ഉദ്ഘാടനം ചെയ്തത്.
76.7 മീറ്റര്‍ ദൈര്‍ഘ്യമുള്ള അത്യാധുനിക ബെര്‍ത്ത് സേനാ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും, തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, കള്ളക്കടത്ത് തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേര്‍ന്നും തന്ത്രപരമായി സ്ഥിതി ചെയ്യുന്ന കോസ്റ്റ് ഗാര്‍ഡ് ജെട്ടി ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ സുരക്ഷയില്‍ നിര്‍ണായക പങ്കു വഹിക്കും.