Movie News

അറ്റ്‌ലി ചിത്രത്തിൽ ജോയിൻ ചെയ്ത് ദീപിക പദുക്കോൺ | Deepika Padukone

അറ്റ്‌ലി ദീപികയ്ക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം

അറ്റ്‌ലി- അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു. അല്ലു അർജുന്റെ 43-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അറ്റ്‌ലി ദീപികയ്ക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ചിത്രീകരണത്തിന്റെ ഒരു ഭാ​ഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് വിവരം.

content highlight: Deepika Padukone