Kerala

സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി ശിവൻകുട്ടി

സർക്കാർ സ്കൂളുകൾ പൂട്ടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. കണ്ണൂരിൽ ചില പ്രശ്നങ്ങളുണ്ടെന്നും സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാനാവില്ലെന്നും മന്ത്രി പറഞ്ഞു.

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്കൂൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് തുറക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ എട്ട് എയ്ഡഡ് സ്കൂളുകൾ പൂട്ടിയതിനോടാണ് മന്ത്രിയുടെ പ്രതികരണം.

 

Latest News