ആഡംബരവും മികച്ച ഫീച്ചറുകളും ചേർന്ന ജി വാഗൺ എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെൻസിന്റെ AMG G63 മോഡൽ ഗ്യാരേജിലെത്തിച്ച് സിനിമാ താരങ്ങളായ ഫഹദും നസ്രിയയും. സെലിബ്രിറ്റികൾക്കിടയിൽ ഇവൻ ആളൊരു പുലിയാണ്. ബോളിവുഡിൽ ഉൾപ്പടെ പല താരങ്ങളുടെയും ഗ്യാരേജിൽ ഈ വാഹനമുണ്ട്.
പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഇതിനകം ഈ ആഡംബര എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്സിഡീസ് ബെൻസിന്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ വാഹനം സ്വന്തമാക്കിയത്.
ഉയർന്ന ടോർക്കിനും പവറിനും പേരുകേട്ട 585hp കരുത്തും 880 Nm ടോർക്കും ഉൽപാദിപ്പിക്കുന്ന 4 ലീറ്റർ V8 ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ഈ എസ്യുവിക്ക് കരുത്തേകുന്നത്. വെറും 4.4 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്നും നൂറിലെത്താൻ ഈ കരുത്തുറ്റ എൻജിൻ എസ്യുവിയെ സഹായിക്കും. 4873 നീളവും 2187 mm വീതിയും 1976 mm ഉയരവും 238 mm ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ വാഹനത്തിന് ഏകദേശം രണ്ടര ടൺ (2640 കിലോ) ഭാരവുമുണ്ട്.