Kerala

ഇന്ന് അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

കൊച്ചി: 52 ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിന് തിങ്കളാഴ്ച അർധരാത്രി തുടക്കമാകും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പിൽവരും. പരമ്പരാഗത യാനങ്ങൾക്കുമാത്രമാണ് നിരോധനകാലയളവിൽ കടലിൽപ്പോകാൻ അനുമതി. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം.

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ട്രോളിങ് നിരോധനസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി രണ്ട്‌ സ്വകാര്യ ബോട്ടുകളും മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. തീരരക്ഷാസേനയുടെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി രംഗത്തുണ്ടാകും.

മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

Latest News