തൃശൂർ: തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സി.പി. ചാക്കോയുടെ (73) സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ വച്ചാണ് സംസ്കാരം. ഗുരുതരമായി പരുക്കേറ്റ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഇടതു തോളിനു പരുക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) സൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു.