തമിഴ്നാട്: നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് (58) മരിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വീടിനടുത്തുള്ള ഒരു കാപ്പിത്തോട്ടത്തിലൂടെ നടക്കുകയായിരുന്ന ജോയിയെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ വനംവകുപ്പ് പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യയേ മരണം സംഭവിച്ചു. കൃഷിപ്പണി ചെയ്തുവന്നിരുന്ന ജോയിയെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ആന ആക്രമിച്ചത്.